
കൊച്ചി: കേരള അഡ്വർടൈസിംഗ് ഇൻഡസ്ട്രീസ് അസോസിയേഷന്റെയും ഓൾ കേരള ഔട്ട് ഡോർ അഡ്വർടൈസിംഗ് വർക്കേഴ്സ് യൂണിയന്റേയും സംയുക്ത ആഭിമുഖ്യത്തിൽ എൻ. മാധവൻ അനുസ്മരണവും മാധവൻ മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ബി.സോമരാജ്, എം. രാജേഷ് കുമാർ, സേവ്യർ തായങ്കേരി, എം.ചിത്രപ്രകാശ്, ജിജോഷ് ഗോകുലൻ, പി.വി.ശ്രീകുമാർ, കെ.വിജയകുമാർ, എം.വി.ഷാജൻ, വി.ബി.ബാലരാജ് എന്നിവർ സംസാരിച്ചു.