manoj-moothedan
കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച സി.പി.എം നേതാവ് എൻ.എൻ. കൃഷ്ണദാസ് മാപ്പ് പറയണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരളീയ സംസ്കാരത്തിനും അന്തസിനും യോജിക്കാത്ത വാക്കുകളാണ് സി.പി.എം നേതാവിൽ നിന്നുണ്ടായത്. ഈ സാഹചര്യത്തിൽ കൃഷ്ണദാസ് മാപ്പ് പറഞ്ഞില്ലെങ്കിൽ തിരുത്താൻ സി.പി.എം നേതൃത്വം തയ്യാറാകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഡോ. കെ.പി. മുഹമ്മദ് അഷറഫ് അദ്ധ്യക്ഷനായി.

തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള, പ്രതിപക്ഷനേതാവ് എം.കെ. ചന്ദ്രബാബു, സി.പി.എം ഏരിയ സെക്രട്ടറി എ.ജി. ഉദയകുമാർ, കോൺഗ്രസ് തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റ് റാഷിദ് ഉള്ളംപള്ളി, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എസ്. സജി, ടി.എ. സുഗതൻ എന്നിവർ സംസാരിച്ചു.

പ്രതിനിധി സമ്മേളനം കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലത്തീഫ് കുഞ്ചാട്ട് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, ദേശീയ എക്സിക്യുട്ടീവ് അംഗം ബാബു തോമസ്, പ്രകാശൻ പയ്യന്നൂർ, ജില്ലാ സെക്രട്ടറി ശശി പെരുമ്പടപ്പിൽ, എം.എ. ഷാജി, ജോഷി അറക്കൽ, ബോബൻ ബി. കിഴക്കേത്തറ, സുനീഷ് മണ്ണത്തൂർ, പ്രിയ പരമേശ്വരൻ, സജോ സക്കറിയ, വി. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി സുനീഷ് മണ്ണത്തൂർ (പ്രസിഡന്റ്), അൻവർ കൈതാരം, പ്രിയ പരമേശ്വരൻ, എസ്.എ. രാജൻ (വൈസ് പ്രസിഡന്റുമാർ), വി. ദിലീപ്കുമാർ (സെക്രട്ടറി), പി.ആർ. രമേശ്, പ്രദീപ് എബ്രഹാം, എം.എ. നയനാർ (ജോയിന്റ് സെക്രട്ടറിമാർ), എ.കെ. സലിം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.