
കൊച്ചി: കേരള എൻ.ജി.ഒ അസോസിയേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. എറണാകുളം ഹിന്ദി പ്രചാരസഭാ ഹാളിൽ രാവിലെ 10.30ന് സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ബെന്നി ബെഹനാൻ എം.പി മുഖ്യപ്രഭാഷണം നടത്തും.എം.പിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്,ജെബി മേത്തർ, കെ.സി ജോസഫ്, കെ.ബാബു എം.എൽ.എ, ജോസഫ് വാഴയ്ക്കൻ, ടി.എൻ. പ്രതാപൻ, എം.ലിജു, ജി. സുബോധൻ,പഴകുളം മധു, ടി.ജെ.വിനോദ് എം.എൽ.എ, മുഹമ്മദ് ഷിയാസ് തുടങ്ങിയവർ പങ്കെടുക്കും.