കാലടി: മലയാറ്റൂർ -നീലിശ്വരം പഞ്ചായത്ത് ഗവ. എൽ.പി സ്കൂളിന്റെ ഒരു വർഷം നീണ്ട് നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഇന്ന് വൈകീട്ട് അഞ്ചിന് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് വിത്സൻ കോയിക്കര അദ്ധ്യക്ഷനാകും. ഉദ്ഘാടനത്തിന് മുന്നോടിയായി സാംസ്കാരിക സമ്മേളനവും ഇരുചക്രവാഹനറാലിയും നടക്കും. വിദ്യാഭ്യാസ സെമിനാർ, രക്ഷകർത്തൃ സംഗമം, ബ്ലോക്ക്തല ചിത്രരചന, ശാസ്ത്ര വണ്ടി, സുവനീർ പ്രകാശനം എന്നിവയാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളിൽ പ്രധാനപ്പെട്ടത്. 1950ൽ എസ്.എൻ.ഡി.പി നീലീശ്വരം നേതൃത്വം തുടങ്ങിയ സ്കൂൾ പിന്നീട് ഗവൺമെന്റിന് കൈമാറുകയായിരുന്നു.