 
പെരുമ്പാവൂർ: എം.സി റോഡിൽ പുല്ലുവഴിയിലുള്ള ഡബിൾ പാലം ഒറ്റപ്പാലമാക്കുന്നതിന് വേണ്ട നടപടികൾ പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട യോഗം രായമംഗലം പഞ്ചായത്ത് ഹാളിൽ ഇന്നലെ ചേർന്നു. പാലം നിർമ്മാണം നവംബർ പകുതിയോടെ ആരംഭിക്കും. പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്ന ഘട്ടത്തിൽ എം.സി. റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുവാൻ സാദ്ധ്യതയുള്ളതിനാൽ മറ്റ് റോഡുകൾ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിച്ചതായി എം.എൽ.എ അറിയിച്ചു.