പെരുമ്പാവൂർ: കടലക്കാവ് ഭഗവതി ക്ഷേത്രത്തിൽ മുറജപം, സുകൃതഹോമം, പ്രതിഷ്ഠാദിന കലശം എന്നിവ ഇന്നാരംഭിച്ച് 29ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ 6 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 7.30 വരെയും മുറജപം. നാളെ രാവിലെ 6.30ന് സുകൃതഹോമം. ചൊവ്വാഴ്ച രാവിലെ 6 മുതൽ മുറജപം, 6.30 മുതൽ സുകൃതഹോമം, 9ന് സുകൃതഹോമ വന്ദനം എന്നിവയ്ക്ക് മഠത്തിൽ മുണ്ടയൂർ ദിവാകരൻ നമ്പൂതിരി, ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി പൂതോഴിമഠം കുഞ്ഞിക്കുട്ടൻ എമ്പ്രാന്തിരി എന്നിവർ കാർമികത്വം വഹിക്കും.