കാലടി: മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ നിന്ന് നവംബർ 23 ശനിയാഴ്ച വൈകിട്ട് കെട്ടുനിറച്ച് നവംബർ 24 ഞായറാഴ്ച രാവിലെ ശബരിമല യാത്ര പുറപ്പെടുന്നു. ശബരിമല യാത്ര പോകുവാൻ താത്പര്യമുള്ളവർ ക്ഷേത്ര ട്രസ്റ്റ് ഓഫീസിൽ 500 രൂപ അഡ്വാൻസ് നൽകി നവംബർ 10നകം പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് മാനേജർ എം.കെ. കലാധരൻ അറിയിച്ചു.