 
കൊച്ചി: മൂവാറ്റുപുഴ കല്ലൂർക്കാട് കലൂർ പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ തുലാമാസ ആയില്യം വിപുലമായി ആഘോഷിച്ചു. വെള്ളിയാഴ്ചയാണ് ആയില്യ ചടങ്ങുകൾ നടന്നത്. ചടങ്ങുകൾക്ക് വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. നൂറുംപാലും നടത്തുന്നതിനും തളിച്ചുകൊടുക്കൽ പൂജ നടത്തുന്നതിനും നല്ല തിരക്കായിരുന്നു. ക്ഷീരധാരയിലും കളഭാഭിഷേകത്തിലും ആയിരങ്ങൾ പങ്കുകൊണ്ടു. കെ.വി. സുഭാഷ് തന്ത്രി ഗുരുനാഥന്റെ നേതൃത്വത്തിൽ സഹപോറ്റിമാരായ 27 പേരും ചേർന്ന് നടത്തുന്ന പൂജാരീതികൾ ഇവിടത്തെ മാത്രം പ്രത്യേകതയാണ്. പല്ലക്ക് എഴുന്നള്ളിപ്പ്, ഭക്തിഭജന ആലാപനം, തട്ടംസമർപ്പണം എന്നിവയടക്കം മറ്റ് നിരവധി വഴിപാടുകളും നടന്നു.