sreejith-vijayan

അങ്കമാലി: മുന്നൂർപ്പിള്ളിയിൽ രഘുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിൽ. മൂക്കന്നൂർ ഏഴാറ്റു മുഖം കട്ടിംഗ് ഭാഗത്ത് പള്ളിയാന വീട്ടിൽ ശ്രീജിത്ത് വിജയൻ (27), കട്ടിംഗ് ഭാഗത്ത് പാനിക്കുളം വീട്ടിൽ ജോസഫ് (30), എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ കോയമ്പത്തൂരിൽ ഒളിവിലായിരുന്നു .കേസിൽ 11 പേർ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. രഘുവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം സുഹൃത്തായ സുജിത്തിന്റെ വീടിന് സമീപം ഇറക്കി വിടുകയായിരുന്നു. അവശനിലയിലായ രഘു സുജിത്തിന്റെ വീട്ടിൽ വച്ച് മരണപ്പെട്ടു. പ്രധാന പ്രതിയായ സതീഷ് കുന്നപ്പിള്ളി ഭാഗത്ത് വീട് വാടകയ്ക്കെടുത്ത് സ്പിരിറ്റ് സൂക്ഷിച്ച് ചാരായം വാറ്റിയിരുന്നു. രഘുവും കൂട്ടരും ആരുമറിയാതെ എടുത്തുപയോഗിക്കുകയും വില്കുകയും ചെയ്തതാണ് പ്രശ്നത്തിന്റെ കാരണം. ഡി. വൈ.എസ്.പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ആർ.വി. അരുൺകുമാർ, എസ്.ഐമാരായ കെ.എ. വിൽസൻ, കെ.കെ. ബഷീർ, സി.പി.ഒമാരായ അജിതാ തിലകൻ, ജിബിൻ കൃഷ്ണൻ, കെ.എസ് മാർട്ടിൻ ,സി.പി. ഷിഹാബ്, പി.എ. നൗഫൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.