കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതിയായ മരട് ഷണ്മുഖ വിലാസത്തിൽ അരുൺ ഷെൽവനെ (30) പിറ്റ് ആക്ട് പ്രകാരം പിടികൂടി പൂജപ്പുര ജയിലിൽ അടച്ചു. മരട് ,​ചേരാനല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ രണ്ട് നാർകോട്ടിക് കേസുകളിൽ പ്രതിയാണ്. കേരളത്തിന് പുറത്ത് നിന്ന് എം.ഡി.എം.എ വൻതോതിൽ എത്തിച്ച് വിൽക്കുന്ന സംഘത്തിലെ കണ്ണിയാണ് അരുണെന്ന് പൊലീസ് പറഞ്ഞു.