ഫോർട്ട്കൊച്ചി: എം.ഇ.എസ്. കൊച്ചി കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫോർട്ട്‌ കൊച്ചി കടപ്പുറം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനം കോളേജ് വൈസ് ചെയർമാൻ കെ. എം. ഹസൻ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും ഉൾപ്പെടെ ശേഖരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പി. കെ യാഖൂബ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. ശ്രീകാന്ത് കെ. ബി, ഫൗസിയ പി. എ. എന്നിവർ നേതൃത്വം നൽകി.