
കോതമംഗലം : മലയിൻകീഴ് വാളാടിതണ്ട് കുടിയാറ്റ് അലക്സിനെ (25) കാപ്പ ചുമത്തി ഒരു വർഷത്തേയ്ക്ക് നാട് കടത്തി. ജില്ലാ പെലീസ് മേധാവി ഡോ. വൈഭവ് സക്സേന യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഇൻഫോർമേഷൻ ഇൻസ്‌പെക്ടർ ജനറൽ തോംസൺ ജോസാണ് ഉത്തരവിട്ടത്. വധശ്രമം, ദേഹോപദ്രവം, കുറ്റകരമായ ഭയപ്പെടുത്തൽ, മോഷണം, അതിക്രമിച്ച് കടക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ആഗസ്റ്റിൽ കോതമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ദേഹോപദ്രവ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.