 
ആലുവ: കൊട്ടാരക്കര എം.സി റോഡിൽ വാളകത്ത് നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിഞ്ചുബാലൻ മരിച്ചു. എടത്തല ഗ്രാമപഞ്ചായത്ത് അംഗവും എൻ.വൈ.സി അഖിലേന്ത്യ വൈസ് പ്രസിഡന്റുമായ ആലുവ നൊച്ചിമ കാനാംപുറം വീട്ടിൽ അഫ്‌സൽ കുഞ്ഞുമോന്റെ മകൻ മൂന്നുവയസുള്ള സുഹർ അഫ്‌സലാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കാർ. അഫ്‌സൽ കുഞ്ഞുമോനും കുടുംബവുമായിരുന്നു കാറിലുണ്ടായിരുന്നത്. മുൻ സീറ്റിലാണ് കുട്ടി ഇരുന്നത്. അപകടത്തെത്തുടർന്ന് തലയ്ക്ക് പരിക്കേറ്റ സുഹറിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ രാവിലെ മരിച്ചു.
കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് നൊച്ചിമ കുഴിക്കാട്ടുകര ജമാ അത്ത് പള്ളി കബർസ്ഥാനിൽ. മാതാവ്: നീതു അബ്ദുൾ മജീദ് (എസ്.ബി.ഐ മാനേജർ). സഹോദരി: സാറാ ഫാത്തിമ.