roshi-

ആലുവ: ആലുവ ജല അതോറിട്ടി ക്വാർട്ടേഴ്‌സ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ആലുവയിലെ നിർദിഷ്ട 190 എം.എൽ.ഡി. പ്ലാന്റ് സമയബന്ധിതമായി നടപ്പാക്കുമെന്നും എ.ഡി.ബി. പദ്ധതി ജീവനക്കാരുടെ ആശങ്കകൾ ചർച്ച ചെയ്ത് പരിഹരിച്ച ശേഷമേ നടപ്പാക്കൂവെന്നും മന്ത്രി പറഞ്ഞു. അൻവർസാദത്ത് എം.എൽ.എ അദ്ധ്യക്ഷനായി. ജല അതോറിട്ടി എം.ഡി. ജീവൻ ബാബു, ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വാട്ടർ അതോറിട്ടി ബോർഡംഗം ഉഷാലയം ശിവരാജൻ, മിനി ബൈജു, വി.കെ. പ്രദീപ്, പി.എം. സാംസൺ, ജോമോൻ ജോൺ, പ്രദീപ്‌മോൻ വർഗീസ്, വി.കെ. ജയശ്രീ എന്നിവർ സംസാരിച്ചു.