sndp
എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയന്റെ വിവാഹപൂർവ കൗൺസലിംഗ് കോഴ്സ് യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു. പായിപ്ര ദമനൻ, കെ.കെ. മാധവൻ, കെ. പി. ശിവദാസ് എന്നിവർ സമീപം

കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ 65-ാമത് വിവാഹ പൂർവ കൗൺസലിംഗ് കോഴ്സ് യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. കെ.പി. ശിവദാസ് അദ്ധ്യക്ഷനായി. ടി.എം. വിജയകുമാർ, പായിപ്ര ദമനൻ, കോ - ഓഡിനേറ്റർ കെ.കെ. മാധവൻ, ഭാമ പത്മനാഭൻ എന്നിവർ സംസാരിച്ചു.

കോഴ്സിൽ പായിപ്ര ദമനൻ, ദർശന ഷിനോജ്, ജിജി വർഗീസ്, ബിന്ദു വി മേനോൻ, ഡോ. സുരേഷ്‌കുമാർ എന്നിവർ ക്ലാസ് നയിക്കും. ഇന്ന് യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ സമാപനസമ്മേളന ഉദ്ഘാടനവും കോഴ്സ് സർട്ടിഫിക്കറ്റ് വിതരണവും നിർവഹിക്കും.