
കൊച്ചി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പുതിയ പരസ്യചിത്രം പുറത്തിറക്കി സൗത്ത് ഇന്ത്യൻ ബാങ്ക്. ബന്ധങ്ങളിലെ സ്നേഹവും ഇഴയടുപ്പവും ദീപശോഭ പോലെ തെളിമ വേണമെന്നതാണ് പരസ്യചിത്രത്തിന്റെ കഥാതന്തു. ജീവിതത്തിൽ ഉടനീളം പുലർത്തേണ്ട പരസ്പര സ്‌നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും മഹത്തായ സന്ദേശമാണ് ദീപാവലിയെന്ന് ചിത്രം ഓർമിപ്പിക്കുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് ആരംഭിച്ച 1929 മുതൽ ഉപഭോക്തൃ സൗഹൃദ ബന്ധത്തിലൂന്നി ഇടപാടുകാരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ബാങ്ക് പുലർത്തുന്ന പ്രതിബദ്ധതയാണ് ചിത്രത്തിന്റെ കാതൽ.
പരസ്പര സ്നേഹത്തിന്റെയും ഒത്തുകൂടലിന്റെയും മഹത്തരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാണ് പരസ്യചിത്രത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് എം.ഡിയും സി.ഇ.ഒയുമായ പി.ആർ ശേഷാദ്രി പറഞ്ഞു.
ദീപാവലിയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പരസ്യചിത്രമാണ് സൗത്ത് ഇന്ത്യൻ ബാങ്കിനായി ഒരുക്കിയതെന്ന് തോട്ട് ബ്ലർബ് കമ്മ്യൂണിക്കേഷൻ സ്ഥാപകനും സി.സി.ഒയുമായ വിനോദ് കുഞ്ച് പറഞ്ഞു.