കോലഞ്ചേരി : തവിട് ലോറിയിൽ ഒളിപ്പിച്ച് കടത്തിയ 1750 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചാലക്കുടി സ്വദേശി വിനോട് (46) മലപ്പുറം സ്വദേശി ബാബു (48) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് എം.സി റോഡിൽ മണ്ണൂർ അന്നപൂർണ ജംഗ്ഷനിൽ വച്ചാണ് ഐഷർ ലോറിയുമായി സംഘം പിടിയിലായത് . 35 കന്നാസുകൾ ലോറിയിൽ കയറ്റിയ ശേഷം മുകളിൽ തവിട് ചാക്ക് കയറ്റിയിരുന്നു . എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന .