low

ആലുവ: ചൂണ്ടി ഭാരതമാത നിയമകലാലയത്തിലെ വിദ്യാർത്ഥികളുടെ ബിരുദ ദാന സമ്മേളനം ജസ്റ്റീസ് എസ്. ഈശ്വരൻ ഉദ്ഘാടനം ചെയ്തു. പുതിയ അഭിഭാഷക തലമുറ പാരമ്പര്യ നിയമ മൂല്യങ്ങളെ കൈപിടിച്ചും നൂതന സാങ്കേതിക വിദ്യകളെ ഉപയോഗിച്ചും അഭിഭാഷക വൃത്തിയിൽ മുന്നേറണമെന്ന് ജസ്റ്റിസ് പറഞ്ഞു. ബിഷപ്പ് മാർ തോമസ് ചക്കിയത്ത് അദ്ധ്യക്ഷത വഹിച്ചു. ഭാരതമാത നിയമകലാലയം എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ, പ്രിൻസിപ്പാൾ ഡോ. സെലിൻ എബ്രഹാം, അസി. ഡയറക്ടർ ഫാ. ജോമിഷ് വട്ടക്കര, വൈസ് പ്രിൻസിപ്പൽ പ്രമോദ് പാർത്ഥൻ എന്നിവർ സംസാരിച്ചു.