 
കൊച്ചി: ബിസിനസിൽ പുതുമ തേടാനും പുതിയ കാര്യങ്ങൾ പഠിക്കാനും തയ്യാറാവുന്നവർക്കേ പുരോഗതി നേടാനാകൂവെന്ന് ഹെർബൽ ഐസൊലേറ്റ്‌സ് മാനേജിംഗ് ഡയറക്ടറും സിന്തൈറ്റ് ഇൻഡസ്ട്രീസ് ഡയറക്ടറുമായ ജേക്കബ് നൈനാൻ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ഇൻസ്‌പെയർ സീരിസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ബിബു പുന്നൂരാൻ അദ്ധ്യക്ഷനായി. മാനേജിംഗ് കമ്മിറ്റി അംഗം ഡോ. രാധ തേവനൂർ, സെക്രട്ടറി ഡോ. അനിൽ ജോസഫ് എന്നിവർ സംസാരിച്ചു.