തൃപ്പൂണിത്തുറ: സി.പി.എം തൃപ്പൂണിത്തുറ ഏരിയാ സമ്മേളന സ്വാഗതസംഘം ഓഫീസ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി പി. വാസുദേവൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. എസ്. മധുസൂദനൻ, കെ.ടി. തങ്കപ്പൻ, സി.എൻ. സുന്ദരൻ, ബി.എസ്. നന്ദനൻ, നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, ലോക്കൽ സെക്രട്ടറിമാരായ ഐ.എ. രാജേഷ് പൈ, ടി.കെ. സാഗർ എന്നിവർ സംസാരിച്ചു.