ksba

മൂവാറ്റുപുഴ: കെ.എസ്.ബി .എ മൂവാറ്റുപുഴ താലൂക്ക് വാർഷിക സമ്മേളനം കെ.എസ്.ബി.എ സംസ്ഥാന സെക്രട്ടറി കെ.എൻ. അനിൽ ബിശ്വാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് തുടക്കം കുറിച്ച് സ്വാഗത സംഘം ചെയർമാൻ കെ.കെ രാജു പതാകയുയർത്തി. ബിനാമി ഷോപ്പുകൾ നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ നിയമം കൊണ്ടുവരണമെന്നും യൂസർ ഫീ ഈടാക്കിയിട്ടും മുടി വേസ്റ്റ് നീക്കം ചെയ്യാത്ത ഹരിത കർമ്മ സേനയുടെ നിലപാട് തിരുത്തണമെന്നും സമ്മേളനം പ്രമേയം മൂലം സർക്കാരിനോട് ആവശ്യപ്പെട്ടു. ഭാരവാഹികളായി കെ.കെ. രാജു (പ്രസിഡന്റ് ), ശങ്കർ ടി.ഗണേഷ്, ജോസ് സി.എ ( വൈസ് പ്രസിഡന്റുമാർ), വി.എ. സക്കീർ ( സെക്രട്ടറി), എം.എ.അനസ്, എസ്.ശശീധരൻ ( ജോയിന്റ് സെക്രട്ടറിമാർ), ടി.കെ. ഷിജു (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു. താലൂക്ക് പ്രസിഡന്റ് കെ.കെ രാജു അദ്ധ്യക്ഷനായി. താലൂക്ക് ജോ. സെക്രട്ടറി ടി.കെ ഷിജു, ജില്ലാ പ്രസിഡന്റ് പി. കെ ബാബു, താലൂക്ക് സെക്രട്ടറി വി .എ. ഷക്കീർ, ജില്ലാ ട്രഷറർ എം.ജെ അനു, ലേഡി ബ്യൂട്ടീഷ്യൻസ് സംസ്ഥാന ഉപാധ്യക്ഷ സാലി ഷിബു, താലൂക്ക് നേതാക്കളായ ശങ്കർ ടി. ഗണേഷ്, കെ. ബിജുമോൻ, വി.പി മനോജ്, ജില്ലാകമ്മറ്റി അംഗങ്ങളായ എം.എം .അനസ്, ലേഡി ബ്യൂട്ടീഷൻസ് നേതാക്കളായ സജിത അനിൽ,ബീന സിയാദ് തുടങ്ങിയവർ സംസാരിച്ചു.