
തിരുമാറാടി: കാക്കൂർ ആട്ടിൻകുന്ന് സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. സക്കറിയ ജോർജ് നീരാവേൽ കൊടിയേറ്റി. നവംബർ 2ന് 6.30ന് സന്ധ്യാ പ്രാർത്ഥന. 7.30ന് പ്രസംഗം, പ്രദക്ഷിണം, ആശീർവാദം നേർച്ച എന്നിവ നടത്തപ്പെടും. 3ന് രാവിലെ 7 ന് പ്രഭാത നമസ്കാരം. 8ന് കുർബാന, പ്രസംഗം, പ്രദക്ഷിണം, ആശിർവാദം നേർച്ച എന്നിവയും നടത്തപ്പെടും.