തൃപ്പൂണിത്തുറ: മഹാത്മാ ലൈബ്രറി ആൻഡ് റീഡിംഗ് റൂം നവതി ആഘോഷങ്ങളുടെ ഭാഗമായി മഹാത്മാ മ്യൂസിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ വയലാർ - പി. ഭാസ്കരൻ അനുസ്‌മരണം സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 5.30ന് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ എറണാകുളം പബ്ലിക് ലൈബ്രറി സെക്രട്ടറി കെ.പി. അജിത്കുമാർ ഉദ്ഘാടനം ചെയ്യും. ശാസ്ത്ര സാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗം ജോജി കുട്ടുമേലിന്റെ പ്രഭാഷണം. തുടർന്ന് വയലാർ - പി. ഭാസ്കരൻ ഗാനസന്ധ്യ.