church-

തിരുമാറാടി: കാക്കൂർ ആട്ടിൻകുന്ന് സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മ പെരുന്നാളും ദേവാലയത്തിന്റെ കല്ലിട്ട പെരുന്നാളിനും വികാരി ഫാ. എൽദോസ് നീലനാല്‍ കൊടിയേറ്റി. നവംബർ ന് വൈകിട്ട് 6.30ന് സന്ധ്യാ പ്രാർത്ഥന, പ്രസംഗം, പ്രദക്ഷിണം, ആശിർവാദം,നേർച്ച സദ്യ എന്നിവ നടക്കും. നവംബർ 2ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 8ന് വിശുദ്ധ കുർബാന, പ്രസംഗം, ആശിർവാദം, സ്നേഹവിരുന്ന്,ലേലം,കൊടിയിറക്ക് എന്നിവ നടക്കും.