minimastlight

കൂത്താട്ടുകുളം: കൂത്താട്ടുകുളം മംഗലത്തുതാഴം പള്ളികവലയിൽ മിനിമാസ്റ്റ് ലൈറ്റ് പിറവം എം.എൽ. എ അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ അധ്യക്ഷതവഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ അഡ്വ. ബോബൻ വർഗീസ് സ്വാഗതം പറഞ്ഞു. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച രണ്ടര ലക്ഷം രൂപ ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. തോട്ടുപുറം മോർ ഗ്രീഗോറിയോസ് യാക്കോബായ പള്ളിയുടെ വികാരി ഫാ.ബേബി മാനാത്ത്, നഗരസഭാ കൗൺസിർമാരായ പ്രിൻസ് പോൾ ജോൺ, ബേബി കീരാന്തടം, ജോൺ എബ്രഹാം, എ.കെ. ദേവദാസ്, ജോബി തോമസ് കൊച്ചുകുന്നേൽ, റെജി വർഗീസ്, ബിജു തോമസ്, കെ.എൻ. തമ്പി എന്നിവർ സംസാരിച്ചു.