
അങ്കമാലി: തുറവൂർ സ്വദേശി സേവാസമിതിയുടെയും ആലുവ ഡോ.ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റിലിന്റെയും നേതൃത്വത്തിൽ തുറവൂർ സെന്റ് അഗസ്റ്റിൻ യു.പി സ്കൂളിൽ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് നടന്നു.സെന്റ് അഗസ്റ്റിൻ പള്ളി അസി.വികാരി ഫാ.നിഖിൽ പടയാട്ടി ഉദ്ഘാടനം ചെയ്തു. സമിതി രക്ഷാധികാരി ലെനിൻ ജോൺ നെല്ലിക്കൽ അദ്ധ്യക്ഷനായി, സമിതി പ്രസിഡന്റ് ബിജു പുരുഷോത്തമൻ, ഡോ.ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ കൺസൾട്ടന്റ് ഡോ. ഫെമിത, സമിതി സെക്രട്ടറി കെ.ടി ഷാജി, ട്രഷറർ എൻ.ടി ബാബു, വാർഡ് മെമ്പർമാരായ രജനി ബിജു, രഞ്ജിത്ത് വി.വി, പി.ആർ.ഒ ജോബി മുണ്ടാടൻ, വി.ആർ പ്രിയദർശൻ, ടി.സി.കുര്യൻ, ലിജു രാജൻ തുടങ്ങിയവർ സംസാരിച്ചു.