azad

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ അഞ്ചാംവാർഡിലൂടെ കടന്നുപോകുന്ന ആസാദ് റോഡിന് കുഴിയിൽ നിന്ന് മോചനമില്ല. കാൽനടയാത്ര പോലും ദുസഹമായ രീതിയിൽ തകർന്ന് തരിപ്പണമായ റോഡ് നന്നാക്കാൻ ഒടുവിൽ വാർഡ് കൗൺസിലർ നേരിട്ട് രംഗത്തിറങ്ങി. നാട്ടുകാരേയുംകൂട്ടി വാർഡ് കൗൺസിലർ പി.വി .രാധാകൃഷ്ണൻ കോൺക്രീറ്റ് ചെയ്ത് ഗട്ടറുകൾ അടയ്ക്കുകയായിരുന്നു. ആറു വർഷം മുമ്പ് വീതി കൂട്ടി ടാർ ചെയ്ത റോഡ് നിർമാണം പൂർത്തിയായി മാസങ്ങൾ കഴിയും മുമ്പെ തകർന്നു. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പലതവണ നാട്ടുകാർ രംഗത്തു വന്നെങ്കിലും നടന്നില്ല. നഗരസഭയിലെ മൂന്നു വാർഡുകളിലൂടെ കടന്നുപോകുന്ന റോഡാണിത്.