sachin

 ഹാഫ് മാരത്തണിൽ സജിത്തിന് ഹാട്രിക് കിരീടം

കൊച്ചി: ആവേശകരമായ ഏജസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തണിന്റെ 2024 പതിപ്പിൽ കിരീടംചൂടി കേരളാ താരങ്ങൾ. എറണാകുളം മറൈൻഡ്രൈവിൽ നിന്ന് തുടങ്ങി ഇതേ വേദിയിൽ അവസാനിച്ച ഫുൾ മാരത്തണിന്റെ പുരുഷ വിഭാഗത്തിൽ ഫോർട്ടുകൊച്ചി സ്വദേശി സിബി ബെൻസണും വനിതാ വിഭാഗത്തിൽ റീന മനോഹറും വിജയികളായി. 3 മണിക്കൂർ 42 മിനിറ്റ് സമയത്തിലാണ് 42.2 കിലോമീറ്റർ ഓട്ടം സിബി ബെൻസൺ ഫിനിഷ് ചെയ്തത്.

കഴിഞ്ഞ രണ്ടുതവണയും രണ്ടാം സ്ഥാനത്തെ സിബി ബെൻസണിന് ഫിനീഷ് ചെയ്യാനായുള്ളൂ. 4 മണിക്കൂർ 50:06 മിനിറ്റ് സമയത്തിൽ ലക്ഷ്യംതൊട്ടാണ് വനിതാ വിഭാഗത്തിൽ റീന മനോഹർ ജേതാവായത്. ഹാഫ് മാരത്തണിൽ ഇടുക്കി വെള്ളാരംകുന്ന് സ്വദേശി സജിത്ത് കെ.എം (1:21:23) ജേതാവായി. സ്‌പൈസ് കോസ്റ്റ് മാരത്തണിൽ സജിത്തിന്റെ ഹാട്രിക് വിജയമാണിത്.

പുലർച്ചെ 3.30ന് ക്രിക്കറ്റ് ഇതിഹാസവും സച്ചിൻ ടെണ്ടുൽക്കർ മാരത്തണുകൾ ഫ്‌ളാഗ്ഓഫ് ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. വിവിധ വിഭാഗങ്ങളിലായി എണ്ണായിരത്തിലധികം പേർ പങ്കെടുത്തു. സിറ്റി പൊലീസ്,എയർ ഇന്ത്യ, ഇന്ത്യൻ നേവി, ആർ.ബി.ഐ, ഐ.ഒ.സി, കൊച്ചിൻ ഷിപ്പ്യാർഡ് എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളും മാരത്തണിനെ ശ്രദ്ധേയമാക്കി. മന്ത്രി പി.രാജീവ്, മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എംപി, കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ, ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻരാമചന്ദ്രൻ തുടങ്ങിയവരും സമാപനചടങ്ങിൽ സന്നിഹിതരായിരുന്നു.

 ഫുൾ മാരത്തൺ (പുരുഷൻ)

1.സിബി ബെൻസൺ - 3:42

2. ജസ്റ്റിൻ - 3:06

3.ശ്രീനിധി ശ്രീകുമാർ -3:08

 ഫുൾ മാരത്തൺ (വനിത)

1.റീന മനോഹർ - 4 : 50

2.മേരി ജോഷി 4:53

3.നിലീന ബാബു 4:54

 ഹാഫ് മാരത്തൺ (പുരഷൻ)

1.സജിത്ത് കെ.എം -1:21

2.അതുൽ രാജ് - 1:22:

3.വിഷ്ണു വി.ആർ -1:23

 ഹാഫ് മാരത്തൺ (വനിത)

1. എ.കെ.രമ -1:55

2. ജസീന ഖനി- 1:58

3. ബിസ്മി അഗസ്റ്റിൻ -1:59


" മാരത്തണിൽ സ്ത്രീപങ്കാളിത്തം കാണുമ്പോൾ വലിയ സന്തോഷം. നഗരത്തിലെ ഏറ്റവും വലിയ കായിക ഇനങ്ങളിലൊന്നായി മാരത്തണെ മാറ്റുന്നതിൽ വനിതകൾ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇതിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം"
സച്ചിൻ ടെണ്ടുൽക്കർ