മൂവാറ്റുപുഴ: നവയുഗം തൃക്കളത്തൂരിന്റെയും റിയൽ വ്യൂ ക്രിയേഷൻസിന്റെയും ആഭിമുഖ്യത്തിൽ തൃക്കളത്തൂർ സൊസൈറ്റിപ്പടിയിൽ വയലാർ രാമവർമ്മയുടെ അനുസ്മരണവും വയലാർ ഗാന സന്ധ്യയും സംഘടിപ്പിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി റെയിൽവ്യൂ ക്രിയേഷൻസിന്റെ കലാകാരന്മാർ വയലാറിന്റെ അൻപത് സിനിമ - നാടക ഗാനങ്ങൾ കോർത്തിണക്കി ഗാനമേള നടത്തി. ചലച്ചിത്ര അക്കാഡമി അംഗം എൻ. അരുൺ ഉദ്ഘാടനം ചെയ്തു . ജിനേഷ് ഗംഗാധരൻ അദ്ധ്യക്ഷനായി. വി.ടി. രതീഷ്, കെ.എസ്. ദിനേശ്, സനു വേണുഗോപാൽ , ബേസിൽ ടി. ജോൺ , പ്രശാന്ത് തൃക്കളത്തൂർ, അൻഷാജ് തെനാലി, കെ.എസ്. നന്ദന തുടങ്ങിവർ പ്രസംഗിച്ചു.