
ആലുവ: ആലുവ അമൃത സ്കൂൾ ഒഫ് ആർട്സ് ഗ്യാലറിയിൽ കുട്ടികളുടെ ചിത്രപ്രദർശനം ബാലകൃഷ്ണൻ കതിരൂർ ഉദ്ഘാടനം ചെയ്തു. അനു അമൃത, ഷിബു ചാൻ, പൂർവ്വ വിദ്യാർത്ഥികളായ അനന്തു കപ്പശ്ശേരി, ബാബു മത്തായി തുടങ്ങിയവർ സംസാരിച്ചു. 50 കുട്ടികളുടെ 60 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. നവംബർ മൂന്നു വരെ പ്രദർശനം തുടരും.