vaishnav

ആലുവ: മുപ്പത്തടം പൊന്നാരം കപ്പിത്താൻപറമ്പിൽ ലൈജുവിന്റെ മകൻ വൈഷ്ണവ് വി. ലൈജു (18) പെരിയാറിൽ മുങ്ങി മരിച്ചു. ഏലൂക്കര പുന്നേലി കടവിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. സമീപത്തെ ഗ്രൗണ്ടിൽ ഫുട്ബാൾ കളിച്ച ശേഷം കുളിക്കുമ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഉളിയന്നൂർ സ്കൂബാ ടീം അംഗങ്ങൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം കോളേജ് ഓഫ് എൻജിനിയറിംഗിൽ നേവൽ ആർക്കിടെക്ചർ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് പാതാളം ശ്മശാനത്തിൽ. മാതാവ്: സരിത. സഹോദരി: ശിവനന്ദന.