
കൊച്ചി: ബുൾ ബുൾ തരംഗ് കലാകാരൻ രാജേന്ദ്ര നായികിന്റെ നാദപര്യടനത്തിന് ഫോർട്ട് കൊച്ചിയിലെ മെഹബൂബ് മെമ്മോറിയൽ ഹാളിൽ തുടക്കമായി. ഹിന്ദുസ്ഥാനിയിലെ വിശ്രുത രാഗങ്ങൾക്കൊപ്പം മുഹമ്മദ് റാഫിയുടെ പാട്ടുകൾ മുതൽ പുതു തലമുറയുടെ ആവേശമായ അർജിത് സിംഗ് വരെയുള്ള ഗായകരുടെ അഞ്ഞൂറോളം വരുന്ന ജനകീയ ഗാനങ്ങളും പ്രഥം തരംഗിലൂടെ രാജേന്ദ്ര നായിക് അവതരിപ്പിച്ചു. രാജേന്ദ്ര നായിക്കിന്റെ ശിഷ്യനായ ഉല്ലാസ് പൊന്നാടിയുടെയും അർജിത്തിന്റെയും കലാപ്രകടനവും ഇതോടൊപ്പം അരങ്ങേറി. സംഗീത സായാഹ്നത്തിൽ മുതിർന്ന ബുൾ ബുൾ തരംഗ് വാദകനായ പുരുഷോത്തമ കമ്മത്തിനെ രാജേന്ദ്ര നായിക് ആദരിച്ചു.