abdul-kader

പറവൂർ: ജഴ്സി പശുവിനെ മോഷ്ടിച്ച കേസിൽ തത്തപ്പിള്ളി ചെറുകാട് വീട്ടിൽ അബ്ദുൾ ഖാദർ (57) നെ പറവൂർ പൊലീസ് അറസ്റ്റു ചെയ്തു. തത്തപ്പിള്ളിയിലെ സുധീർ എന്നയാളുടെ ഫാമിൽ നിന്ന് 70,000 രൂപ വിലയുള്ള ജഴ്സി പശുവിനെയാണ് മോഷ്ടിച്ചത്. നേരം വെളുത്തതോടെ പശുവിനെ കൊണ്ടുപോകാൻ സാധിക്കാതെ വന്നപ്പോൾ അടുത്തുള്ള കുറ്റിക്കാട്ടി കെട്ടിയിട്ടു വിട്ടുകളഞ്ഞു. പൊലീസ് അന്വേഷണത്തിലാണ് പശുവിനെ കണ്ടെത്തിയത്. പിന്നീട് പറവൂർ പൊലീസ് പ്രിൻസിപ്പൽ എസ്.ഐ ടി.കെ സുധീറിന്റെ നേതൃത്വത്തിൽ പിടികൂടിയ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.