aituc

പെരുമ്പാവൂർ : കൂവപ്പടി പഞ്ചായത്തിൽ 13-ാം വാർഡിൽ പ്രവർത്തിക്കുന്ന ബി.എം.സ് ചുമട്ട് തൊഴിലാളി യൂണിയനിലെ മുഴുവൻ അംഗങ്ങളും രാജിവച്ച് എ.ഐ.ടി.യു.സി ചുമട്ട് തൊഴിലാളി യൂണിയൻ കാവുംപുറം യൂണിറ്റിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ബി.എം.എസ് വിട്ട് വന്നവർക്ക് നൽകീയ സ്വീകരണ സമ്മേളനം കേരള ചുമട്ട് തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് രാജേഷ് കാവുങ്കൽ ഉദ്ഘാടനം ചെയ്തു. നൗഫൽ കോന്നംകുടി അദ്ധ്യക്ഷതവഹിച്ചു. അനീഷ് ഓലിപ്പാറ, രവി, അർജുനൻ, വി.കെ മനാഫ് എന്നിവർ സംസാരിച്ചു.