
പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ചിത്രരചന, ക്വിസ് മത്സരങ്ങൾ നടത്തി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്തു. കെ.ബി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബിത ദിലീപ് കുമാർ, സി.എം. രാജഗോപാൽ, സിംന സന്തോഷ്, നിത സ്റ്റാലിൻ, എസ്. ദിവ്യ, എം.എസ്. അരുൺജി എന്നിവർ സംസാരിച്ചു.