vayalar-anusmaranam-

ഇലഞ്ഞി: പെരുമ്പടവം ദി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നടന്നു. ലൈബ്രറി പ്രസിഡന്റ്‌ ഫാ. പി.യു കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രീതി അനിൽ ഉദ്ഘാടനം ചെയ്തു. കുറവിലങ്ങാട് ദേവമാതാ കോളേജ് മുൻ മലയാളവിഭാഗം മേധാവി ഡോ. വി എം മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ സുജിത സദൻ, രവി ശില്പശാല, വി. ആർ അനിൽ കുമാർ, എസ്. ശ്രീനാഥ്, പി. എം ജോർജ് തുടങ്ങിയവർ സംസാരിച്ചു. സി.എ തോമസ് നയിച്ച കരോക്കേ ഗാനമേളയും നടന്നു.