
കൊച്ചി: ഉത്സവ സീസണിൽ ഉപഭോക്താക്കൾക്ക് മികച്ച സമ്മാനവുമായി റിലയൻസ്. നിലവിൽ 2ജി ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ദീപാവലി ദമാക്ക ഓഫറിലൂടെ 699 രൂപ മുടക്കി ജിയോഭാരത് 4ജി ഫോണുകൾ നേടാം. നിലവിൽ 999 രൂപയ്ക്ക് ലഭ്യമായ ഫോണുകളാണ് ദീപാവലി കാലയളവിൽ 699 രൂപയ്ക്ക് വിൽക്കുന്നത്. ഇതോടൊപ്പം 123 രൂപയുടെ പ്രതിമാസ പ്ലാനിൽ ഉപയോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങൾ നേടാം. പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, പ്രതിമാസം 14 ജി.ബി ഡാറ്റ, 455ലധികം ലൈവ് ടി.വിചാനലുകൾ, മൂവി പ്രീമിയറുകൾ, വിഡിയോ ഷോകൾ, ലൈവ് സ്‌പോർട്ട്‌സ്, ജിയോ സിനിമ ഹൈലൈറ്റ്‌സ്, ഡിജിറ്റൽ പെയ്‌മെന്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ 123 രൂപയുടെ പ്ലാനിൽ ലഭ്യമാകും.
199 രൂപയിലാണ് മറ്റ് സേവനദാതാക്കളുടെ ഫീച്ചർ ഫോൺ പ്ലാനുകൾ ആരംഭിക്കുന്നത്. ഇതിലൂടെ ഉപഭോക്താവിന് പ്രതിമാസം 76 രൂപ ലാഭിക്കാം.