പറവൂർ: സാഹിത്യ പ്രവർത്തക സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അജിത് കുമാർ ഗോതുരുത്ത് അനുസ്മരണ പ്രഭാഷണം നടത്തി. നീണ്ടൂർ വിജയൻ അദ്ധ്യക്ഷത വഹിച്ചു. കവിത ബിജു, വിവേകാന്ദൻ മുനമ്പം, ബെസി ലാലൻ, എം.എ. തേജസ്, ദേവദാസ് ചേന്ദമംഗലം, കെ. ബാബു മുനമ്പം, ശരണ്യ ദേവദാസ്, എം.എൻ. സന്തോഷ്, ഷീജ പള്ളത്ത് എന്നിവർ കാവ്യാർച്ചന നടത്തി.