congress-

ആലുവ: കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് സമ്പൂർണ സംസ്ഥാന ജനറൽ ബോഡി യോഗം ആലുവയിൽ എ.ഐ.സി.സി അംഗം ടി.ഡി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റെ പി.ആർ. അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പത്മനാഭൻ ചേരാപുരം മുഖ്യപ്രഭാഷണം നടത്തി. മോഹനൻ മേനംകുളം, ഗോപാലൻ കളവയൽ, ടി. സുനിൽകുമാർ, ടി. രാജേന്ദ്രൻ, രാജു കാശാംകാട്ടിൽ, പ്രശാന്ത് പ്രഹ്ലാദ്, ജയപ്രകാശ് നാരായണൻ, പി.എ. രാധാകൃഷ്ണൻ, കെ.പി. ഗംഗാധരൻ, ഓമന ഗോപാലൻ സുനിൽകുമാർ നെല്ലിക്കുറ്റി, എസ്. ശരത്ത് എം.സി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.