mls

കോലഞ്ചേരി : ക്ഷീരവികസന വകുപ്പും ബ്ലോക്കിലെ ക്ഷീരസഹകരണ സംഘങ്ങളും ചേർന്ന് വടവുകോട് ബ്ലോക്ക് ക്ഷീരസംഗമം സംഘടിപ്പിച്ചു. കറുകപ്പിള്ളി ക്ഷീര സംഘത്തിൽ നടന്ന സംഗമം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ബ്ലോക്കിലെ മികച്ച ക്ഷീര കർഷകനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്സ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.പി. വർഗീസ്, സി.ആർ. പ്രകാശൻ, ടി.ആർ. വിശ്വപ്പൻ, ജൂബിൾ ജോർജ്, രാജമ്മ രാജൻ, ഷൈജ റെജി, ബേബി വർഗീസ്, ഓമന നന്ദകുമാർ, ശ്രീജ അശോകൻ, എൻ.വി. കൃഷ്ണൻകുട്ടി, ടി.കെ. ബേബി, സംഗീത ഷൈൻ, ജിംസി മേരി വർഗീസ്, സി.എസ്. രതീഷ്ബാബു എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് ക്ഷീരവികസന സെമിനാറും ഡയറി ക്വിസും സംഘടിപ്പിച്ചു. ബ്ലോക്കിലെ മികച്ച കർഷകരെ ആദരിച്ചു. മികച്ച ക്ഷീരസംഘമായി തിരുവാണിയൂർ ആപ്കോസിനെ തിരഞ്ഞെടുത്തു.