കാക്കനാട്: തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണിക്ക് വിജയം. 11 അംഗ ഭരണസമിതിയിലെ

എല്ലാ സ്ഥാനങ്ങളും മുന്നണി സ്വന്തമാക്കി.

വിജയിച്ചവർ: ഡോ. എം.പി. സുകുമാരൻനായർ, എ.എം. അബൂബക്കർ, അഡ്വ. പി.പി. ഉദയകുമാർ, പി.ബി. ജഗദീഷ്, കെ. മോഹനൻ, കെ.എച്ച്. സെയ്ദ് മുഹമ്മദ്, പി. ശോഭനകുമാരി, അനില പീറ്റർ, ഡോ. സുജിഷ സുനിൽ, സി.പി. കൃഷ്ണൻ, ഹക്കീം അലിയാർ.