renji-panikar

കൊച്ചി: മലയാള സിനിമയിലെ കാരവൻ ഉടമകൾ 'അസോസിയേഷൻ ഒഫ് മലയാളം മൂവീ കാരവൻ ഓണേഴ്‌സ്' എന്ന സംഘടന രൂപീകരിച്ചു. പ്രഥമ യോഗം ചലച്ചിത്രതാരം രഞ്ജി പണിക്കർ ഉദ്ഘാടനം ചെയ്തു.
മലയാള സിനിമയിൽ ഏറേ വിവാദങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ കാരവൻ വെറും ആർഭാട വസ്തുവല്ലെന്നും സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമാണെന്നും തിരിച്ചറിഞ്ഞ് കൂടുതൽ ഉത്തരവാദിത്വത്തോടെ സംഘടിച്ച് പ്രവർത്തിക്കാൻ പുതിയ സംഘടനയ്ക്ക് കഴിയണമെന്ന് രഞ്ജി പണിക്കർ പറഞ്ഞു.
ഭാരവാഹികളായി സജി തോമസ് (പ്രസിഡന്റ്), വിനോദ് കാലടി (സെക്രട്ടറി), ബിജു ചുവന്നമണ്ണ് (ട്രഷറർ) എന്നിവരെയും 9 എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.