yoodha-paran
വിശുദ്ധ യൂദാശ്ലീഹായുടെ ഊട്ട് തിരുന്നാളിന് വരാപ്പുഴ അതിരൂപതാ സഹായമെത്രാൻ . ഡോ. ആന്റണി വാലുങ്കൽ കൊടിയേറ്റുന്നു

അങ്കമാലി: അങ്കമാലി യൂദാപുരം തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ ഊട്ടുതിരുന്നാളിന് വരാപ്പുഴ അതിരൂപതാ സഹായമെത്രാൻ റവ. ഡോ. ആന്റണി വാലുങ്കൽ കൊടിയേറ്റി. വികാരി ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി , സഹവികാരി ഫാ. ലിജോ ജോഷി, ഫാ. സിബിൻ ജോസി എന്നിവർ സഹകാർമ്മികരായി. ഇന്ന് വൈകീട്ട് പള്ളിയുടെ വലതുഭാഗത്തേക്കും നാളെ വൈകീട്ട് പള്ളിയുടെ ഇടതുഭാഗത്തേക്കും പ്രദക്ഷിണം നടക്കും. തിരുകർമ്മങ്ങൾക്ക് ഫാ. തോമസ് പുളിക്കൽ, ഫാ. നെൽസൻ ജോബ്, ഫാ. എബിജിൻ അറയ്ക്കൽ, ഫാ. ആന്റണി കൊമരഞ്ചാത്ത്, മോൺ മാത്യു കല്ലിങ്കൽ, ഫാ. മാത്യു ഒഴത്തിൽ എന്നിവർ നേതൃത്വം നൽകും. നവംബർ 2 നാണ് എട്ടാമിടം.