ചേരാനല്ലൂർ: എസ്.എൻ.ഡി.പി യോഗം വാലം - ഇടയക്കുന്നം ശാഖയിലെ ഇടയക്കുന്നം മേഖല ഗുരുപ്രസാദം കുടുംബയൂണിറ്റ് യോഗം ചെറുകാട് സി.എസ്. തമ്പിയുടെ വീട്ടിൽ രക്ഷാധികാരി എൻ.എൻ. ഷാജന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശാഖാ സെക്രട്ടറി എം.വി. രവി, പ്രസിഡന്റ് ലളിത പീതാംബരൻ, വൈസ് പ്രസിഡന്റ് ഐ. ശശിധരൻ, യൂണിയൻ കമ്മിറ്റി അംഗം വി.ജെ. സോജൻ, കുടുംബയൂണിറ്റ് കൺവീനർ സജിനി സജീവൻ, ജോയിന്റ് കൺവീനർ ഉഷ രവീന്ദ്രൻ, കമ്മറ്റി അംഗങ്ങളായ സുധ ബാബു, ബീന സന്തോഷ്, സിനി തമ്പി, എം.ഡി. മോഹനൻ, കെ.കെ. രവീന്ദ്രൻ, എന്നിവർ പങ്കെടുത്തു.