
കാലടി: മലയാറ്റൂർ-നീലീശ്വരം ഗവ. എൽ.പി.സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസം ജാതിക്കും മതത്തിനും അതീതമായി മാതേതരത്വം വളർത്തിയെന്ന് പി.രാജീവ് പറഞ്ഞു. മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് വിത്സൻ കോയിക്കര അദ്ധ്യക്ഷനായി. ഉദ്ഘാടനത്തിന് മുന്നോടിയായി ഇരുചക്ര വാഹനറാലി നടന്നു. തെയ്യം, ബംഗാളി നൃത്തം, സൂര്യകാന്തിപ്പൂവ് വേഷം പൂണ്ട വിദ്യാർത്ഥികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, ചാക്യാർ, വർണ്ണക്കുടയേന്തിയ ബാലികാ ബാലകന്മാരോടൊപ്പം നീലീശ്വരം എസ്.എൻ.ഡി.പി. സ്കൂൾ എസ്.പി.സി വിഭാഗം വിദ്യാർത്ഥികളും സാംസ്കാരിക ഘോഷയാത്രയെ വർണ്ണാഭമാക്കി. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ പ്രവർത്തനരൂപരേഖ ഹെഡ്മിസ്ട്രസ് കെ.വി.ലില്ലി അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ടി.എൽ.പ്രദീപ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാനേജ് മൂത്തേടൻ മുഖ്യാതിഥിയായി. ബ്ലോക്ക് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അനിമോൾ ബേബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജി ബിജു, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് മുല്ലശ്ശേരി, പഞ്ചായത്ത് അംഗങ്ങളായ ഷിൽബി ആന്റണി, വിജി റെജി, ബിജുപള്ളിപ്പാടൻ,ആനി ജോസ്, ബിൻസിജോയ്,ബിജി സെബാസ്റ്റ്യൻ, മിനി സേവ്യർ,ജോയ് അവോക്കാരൻ,അങ്കമാലി എ.ഇ. ഒ സീന പോൾ,വിദ്യാർത്ഥി പ്രതിനിധി ആവണി.കെ.എസ്. വനിതവ്യവസായി പ്രീതി പറക്കാട്ട്, കരിഷ്മ വിമൽ എന്നിവർ സംസാരിച്ചു. പ്ലാറ്റിനം ജൂബിലി ലോംഗോ ഡിസൈൻ ചെയ്ത ടി.വി.ലൈനോജിനെ ആദരിച്ചു. 1950 ൽ സ്ഥാപതമായി വിദ്യാലയത്തിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായ 4 പൂർവ്വ വിദ്യാർത്ഥികളെ യോഗത്തിൽ ആദരിച്ചു. പ്രസാദ്, ഷീന, ഷീബ ബാബു എന്നിവർ നയിച്ച ഗാനമേള നടന്നു. സാംസ്കാരിക ഘോഷയാത്രക്കു ശേഷം പായസ വിതരണം നടത്തി.