amg2

കൊച്ചി: ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡിസിന്റെ പുതിയ മോഡലായ എ.എം.ജി ജി 63 നിറത്തിലിറക്കി. ആഡംബരം പുനർനിർവചിക്കുന്നതിനൊപ്പം ഓഫ് റോഡ് മികവും പ്രകടനകാര്യക്ഷമതയും ഒത്തിണങ്ങിയതാണ് വാഹനം. മെഴ്‌സിഡിസിന്റെ ജിക്ലാസ് ഡിസൈനിലുള്ള കാറിൽ സുരക്ഷയ്ക്കായി അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓഫ് റോഡ് ഡ്രൈവിൽ മികച്ച പ്രകടനമാണ് വാഗ്ദാനം ചെയ്യുന്നത്.

പ്രത്യേകതകൾ

430 കിലോവാട്ടും 850 എൻ.എം. ടോർക്കും ഉറപ്പുനൽകുന്ന 4.0 എൽ.വി 8 ബൈ ടർബോ എൻജിനാണ് ഉപയോഗിക്കുന്നത്. 15 കിലോവാട്ട് അധിക പ്രകടനവും വാഗ്ദാനം ചെയ്യുന്നു. 4.3 സെക്കൻഡിൽ 100 കിലോമീറ്റർ വരെയാണ് റെയ്‌സ് സ്റ്റാർട്ട്.

എ.എം.ജി ആക്ടിവ് റൈഡ് കൺട്രോൾ സസ്‌പെൻഷനും ഹൈഡ്രോളിക് റോൾ സ്‌റ്റെബിലൈസേഷനും അല്ലലില്ലാത്ത യാത്ര പ്രദാനം ചെയ്യുന്നു. ഏറ്റവും പുതിയ എം.ബി.യു.എക്‌സ് എൻ.ടി. ജി 7 ഇൻഫോടെയ്ൻമെന്റ് സംവിധാനം ഓഗ്മെന്റ് റിയാലിറ്റി ഉൾപ്പെടെ മികച്ച ആസ്വാദനവും കണക്‌ടിവിറ്റിയും നൽകുന്നു. ഗുണനിലവാരമുള്ള രൂപകൽപ്പനയാണ് ഇന്റീരിയറിനായി ഉപയോഗിക്കുന്നത്. 31 മാനുഫാക്ചർ അപ്പോൾസ്റ്ററി ഓപ്ഷനുകളും 29 മാനുഫാക്ചർ പെയിന്റ് ഓപ്ഷനുകളുമുണ്ട്. ഡാഷ്‌ബോർഡിൽ ഓഫ് റോഡ് കോക്ക്പിറ്റുണ്ട്. ആദ്യബാച്ച് കാറുകളെല്ലാം ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. പുതിയ ബുക്കിംഗ് ആരംഭിച്ചു.

പ്രാരംഭവില 3.6 കോടി രൂപ