 
കുമ്പളങ്ങി: കുമ്പളങ്ങി സർവീസ് സഹകരണ ബാങ്കിന്റെ 75-ാമത് വാർഷിക പൊതുയോഗം സെന്റ്പീറ്റേഴ്സ് സ്കൂളിൽ നടത്തി. ബാങ്ക് പ്രസിഡന്റ് നെൽസൺ കോച്ചേരി അദ്ധ്യക്ഷനായി. ബൈലോ ഭേദഗതിയും അടിയന്തര പ്രാധാന്യമുള്ള പ്രമേയങ്ങളും പാസാക്കി. വൈസ് പ്രസിഡന്റ് ഉഷ പ്രദീപ്, ബോർഡ് മെമ്പർമാരായ സി.സി. ചന്ദ്രൻ, ജയ്സൺ കൊച്ചുപറമ്പിൽ, കെ.വി. ആന്റണി, ലാലു വേലിക്കകത്ത്, പൊന്നൻ കാരാത്തറ, ജോണി കുന്നുംപുറം, ശോഭാ ജോസഫ് കട്ടികാട്ട്, റോജൻ വരേകാട്ട്, ജ്യോതി പോൾ ചിറമേൽ, ബാങ്ക് സെക്രട്ടറി മരിയ ലിജി തുടങ്ങിയവർ സംസാരിച്ചു.