
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹനനിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹന ഉപഭോക്താക്കൾക്കായി സമഗ്രമായ ഉപഭോക്തൃ സേവന, സമ്പർക്ക പരിപാടിയായ കസ്റ്റമർ കെയർ മഹോത്സവ് 2024 ആരംഭിച്ചു. ഡിസംബർ 24 വരെയാണ് രാജ്യവ്യാപകമായി പരിപാടി സംഘടിപ്പിക്കുന്നത്.
രാജ്യത്തെ 2500ലധികം അംഗീകൃത സർവീസ് ഔട്ട്‌ലറ്റുകളിൽ വാഹന ഉടമകളെയും ഡ്രൈവർമാരെയും ഒരുമിച്ചുകൊണ്ടുവന്ന് സമഗ്രമായ ചർച്ചകൾ സംഘടിപ്പിക്കും. ഉപഭോക്താക്കൾക്ക് പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ദ്ധർ നടത്തുന്ന വാഹന പരിശോധനയും മൂല്യവർദ്ധിത സേവനങ്ങളുൾപ്പടെ ആനുകൂല്യങ്ങൾ ലഭിക്കും. സമ്പൂർണ സേവ 2.0 സംരംഭത്തിന് കീഴിൽ ഓഫറുകൾക്കൊപ്പം സുരക്ഷിതവും ഇന്ധനക്ഷമതയുള്ളതുമായ ഡ്രൈവിംഗ് രീതികളെക്കുറിച്ച് ഡ്രൈവർമാർക്ക് പരിശീലനം ലഭിക്കും.
കസ്റ്റമർ കെയർ മഹോത്സവ് 2024 മോട്ടോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗിരീഷ് വാഗ് ഉദ്ഘാടനം ചെയ്തു. സൂക്ഷ്മമായ വാഹന പരിശോധനകളിലൂടെയും വൈവിദ്ധ്യമാർന്ന ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെയും മികച്ച ഇൻക്ലാസ് സേവനം നൽകാനുള്ള പ്രതിബദ്ധതയാണ് മഹോത്സവം. രാജ്യത്തുടനീളം എല്ലാ ടച്ച് പോയിന്റുകളിലും മഹോത്സവ് വഴി പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.