 
കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ പാലാരിവട്ടം കുമാരനാശാൻ സ്മാരകസൗധം ഓഡിറ്റോറിയത്തിൽ നടത്തിയ വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സ് സമാപിച്ചു. സമാപനയോഗം യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ടി.എം. വിജയകുമാർ അദ്ധ്യക്ഷനായി.
പായിപ്ര ദമനൻ, ദർശന ഷിനോജ്, ജിജി വർഗീസ്, ഡോ.സുരേഷ്‌കുമാർ ബിന്ദു വി. മേനോൻ എന്നിവർ ക്ലാസ് നയിച്ചു. ഭാമ പത്മനാഭൻ, പി.വി. ശിവദാസ്, വിദ്യാ സുധീഷ് എന്നിവർ പ്രസംഗിച്ചു. കോഴ്സ് കോ-ഓർഡിനേറ്റർ കെ.കെ. മാധവൻ സ്വാഗതം പറഞ്ഞു.