
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ 300 സി.സി ഫ്‌ളെക്‌സ് ഫ്യൂവൽ മോട്ടോർസൈക്കിളായ സി.ബി 300 എഫ്. ഫ്‌ളെക്‌സ് ഫ്യൂവൽ മോഡൽ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്.ഐ) വിപണിയിലിറക്കി. പുതിയ മോഡൽ ഒരൊറ്റ വേരിയന്റിലും സ്‌പോർട്‌സ് റെഡ്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ കളറുകളിലും ലഭിക്കും.. ബുക്കിംഗ് ആരംഭിച്ചു. 2024 ഒക്ടോബർ അവസാനവാരം ലഭ്യമാകും.
കരുത്തിൽ മുൻനിരയിൽ
ഇ 85 ഇന്ധനം (85 % എഥനോൾ, 15 % ഗ്യാസോലിൻ) വരെ വഴങ്ങുന്ന 293.52 സിസി, ഓയിൽകൂൾഡ്, 4 സ്‌ട്രോക്ക് എൻജിനാണ് സി.ബി 300എഫ്. ഫ്‌ളെക്‌സ് ഫ്യൂവലിന്റെ കരുത്ത്. ഇത് 18.3 കി.വാട്ട് പവറും 25.9 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. റൈഡ് കൂടുതൽ സുഗമമാക്കാനും സുരക്ഷയ്ക്കുമായി 6 സ്പീഡ് ഗിയർബോക്‌സ്, അസിസ്റ്റ് സ്ലിപ്പർ ക്ലച്ച്, ഡ്യുവൽചാനൽ എ.ബി.എസ്, ഹോണ്ടയുടെ സെലക്ടബിൾ ടോർക്ക് കൺട്രോൾ, ഗോൾഡൻ കളർ യു.എസ്.ഡി ഫ്രണ്ട് ഫോർക്ക്‌സ്, 5 സ്റ്റെപ്പ് എ അഡ്ജസ്റ്റബിൾ റിയർ മോണോഷോക്ക് സസ്‌പെൻഷൻ എന്നീ ഫീച്ചറുകളും സി.ബി 300എഫ്. ഫ്‌ളെക്‌സ് ഫ്യൂവലിലുണ്ട്. ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ്, ഓൾ എൽ.ഇ.ഡി ലൈറ്റിംഗ് സിസ്റ്റം എന്നിവയാണ് മറ്റു സവിശേഷതകൾ.
സുസ്ഥിര ഉത്പന്ന നവീകരണത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് സി.ബി 300എഫ്. ഫ്‌ളെക്‌സ് ഫ്യൂവൽ പതിപ്പ് അവതരിപ്പിക്കുന്നത്
സുത്സുമു ഒട്ടാനി
പ്രസിഡന്റ്, സി.ഇ.ഒ ആൻഡ് മാനേജിംഗ് ഡയറക്ടർ
ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ
വിപണിയിൽ പുതിയ ഓപ്ഷൻ കൊണ്ടുവരുന്നതിലും പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിലും സന്തുഷ്ടരാണ്
യോഗേഷ് മാത്തൂർ
മാർക്കറ്റിംഗ് ഡയറക്ടർ
ഡൽഹി എക്‌സ്‌ഷോറൂം വില
1,70,000 രൂപ